ആലപ്പുഴ : ആശുപത്രിയിലേക്ക് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് തീപിടിച്ചു. ഞായറാഴ്ച 8.30ന് നെടുവരങ്ങോട്ടുനിന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ മൃതദേഹം സൂക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെ എം.കെ.റോഡില്‍ പേരിശ്ശേരി മഠത്തുംപടിക്കു സമീപമായിരുന്നു സംഭവം.വാഹനത്തിന്റെ ബാറ്ററിയില്‍നിന്ന് തീയും പുകയും ഉയർന്ന ഉടൻതന്നെ ഡ്രൈവർ പുറത്തിറങ്ങി ബന്ധുക്കളെയുംകൂട്ടി മൃതദേഹം റോഡിലിറക്കി വെച്ചു. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.