കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ഒപ്പമുണ്ടായിരുന്ന ശരത്ത് മേനോൻ എന്നിവരാണു മരിച്ച രണ്ടുപേര്‍.മൂന്നാമത്തെയാളെ വ്യക്തമായിട്ടില്ല.
കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. മൂകാംബിക സന്ദര്‍ശിച്ചു മടങ്ങുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു. രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.