തിരുവനന്തപുരം : മലയാള ചലച്ചിത്ര മേഖലക്കു നൽകിയിട്ടുള്ള സമഗ്ര സംഭാവനക്ക് കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കമുകറ സംഗീതപുരസ്‌ക്കാരത്തിനു സംഗീതസംവിധായകൻ ജെറി അമൽദേവിന് തിരഞ്ഞെടുത്തു.50000രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മെയ് 26ന് ബിഷപ്പു പെരേര ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ചു അവാർഡ് വിതരണം ചെയ്യും.വൈകുന്നേരം 5മണിക്കാണ് പരിപാടി.