ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരിയില്‍ പിതാവിനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. എകരൂല്‍ സ്വദേശി നീരിറ്റിപറമ്ബില്‍ ദേവദാസനെ (61) കൊലപ്പെടുത്തിയ മകന്‍ അക്ഷയ് ദേവാണ് (26) അറസ്റ്റിലായിരിക്കുന്നത്.വിദഗ്ധമായ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. വീണ് പരിക്കേറ്റു എന്നും പറഞ്ഞായിരുന്നു ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയില്‍ നിന്നും ലഭിച്ച് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ . മകന്‍ നടത്തിയ മര്‍ദനമാണ് ദേവദാസിന്റെ ജീവനെടുത്ത പരിക്കുകള്‍ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം നടത്തിയ ചോദ്യംചെയ്യലില്‍ അക്ഷയ് ദേവ് കുറ്റം സമ്മതിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതിയെ പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.തിങ്കളാഴ്ച രാത്രി അച്ഛനും മകനും ഒരുമിച്ചായിരുന്നു മദ്യപിച്ചിരുന്നത്. മദ്യപാനത്തിനിടയില്‍ ഇരുവരും അടിപിടിയിലാകുകയായിരുന്നു. എകരൂലില്‍ കടമുറിയുടെ വാടകവാങ്ങാനായിപ്പോയ ദേവദാസന്‍ രണ്ടുപേര്‍ക്ക് കഴിക്കാനുള്ള മദ്യവുമായാണ് തിരിച്ചെത്തിയത് എന്നാണ് മകന്‍ പറയുന്നത്. മദ്യപിച്ച ദേവദാസന്‍ ഉറക്കെ ബഹളം വെക്കാന്‍ തുടങ്ങി. ബഹളം നാട്ടുകാര്‍ കേള്‍ക്കാതിരിക്കാന്‍ കസേരയില്‍ കെട്ടിയിട്ടുവെന്നും പിന്നെ നിലത്തിട്ട് ചവിട്ടുകയായിരുന്നുവെന്നുമാണ് അക്ഷയ് ദേവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.