ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു.

കൊച്ചി: ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. ജെസ്‌നയുടെ പിതാവ് നല്‍കിയ ഹർജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടത്.ജെസ്‌നയ്‌ക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താനാകാതെയാണ് തുടരന്വേഷണം അവസാനിപ്പിച്ച്‌ സിബിഐ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. എന്നാല്‍ ഈ റിപ്പോർട്ട് തള്ളണമെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.പിതാവ് കോടതിയില്‍ ചില സംശയങ്ങളും തെളിവുകളും മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ തെളിവുകളെല്ലാം നേരത്തെ അന്വേഷിച്ചതാണെന്നും ഈ തെളിവുകളില്‍ കാര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി കോടതിയെ ധരിപ്പിക്കുകയായിരുന്നു. സീല്‍ ചെയ്ത കവറിലാണ് ജെസ്‌നയുടെ പിതാവ് തെളിവുകള്‍ ഹാജരാക്കിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 3 =