മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചു. പുന്നപ്ര അഞ്ചില്‍ വീട്ടില്‍ ഉമൈബ (70) ആണ് മരിച്ചത്. ചികിത്സാ പിഴവെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പുലര്‍ച്ചെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു പ്രതിഷേധം. സ്‌ട്രോക്ക് വന്ന് ചികിത്സ തേടിയിരുന്ന ആളാണ് ഉമൈബ. പനിയെ തുടര്‍ന്ന് 20 ദിവസം ഇവര്‍ ചികിത്സയില്‍ കഴിഞ്ഞു.സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ കിട്ടാത്തതാണ് സ്ഥിതി ഗുരുതരമാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.