പരസ്യ ബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ അറസ്റ്റിൽ

മുംബൈ : മുംബൈില്‍ പരസ്യ ബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവത്തില്‍ പരസ്യ കമ്പനി ഉടമ അറസ്റ്റില്‍. ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെയാണ് രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ച്‌ അറസ്റ്റിലായത്.അപകടത്തില്‍ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.ഈ സംഭവത്തിലടക്കം 20 കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്.മനപ്പൂർവമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഭാവേഷ് ഭിൻഡെ.സംഭവം നടന്നയുടനെ ഫോണ്‍ ഓഫ് ചെയ്ത് ഭാവേഷ് ഭിൻഡെ നാടുവിടുകയായിരുന്നു.തിങ്കളാഴ്ചയായിരുന്നു ഘാട്‌കോപ്പറിലെ പെട്രോള്‍ പമ്പിനു മുകളില്‍ കൂറ്റൻ പരസ്യബോർഡ് വീണുള്ള ദുരന്തം. മുംബൈ കോർപറേഷന്റെ ഗുരുതരമായ അലംഭാവമാണ് അപകടത്തിനു പിന്നിലെന്ന് വ്യാപക ആക്ഷേപമുയർന്നിരുന്നു. 120 അടി വലുപ്പമുള്ള പരസ്യബോർഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഭാവേഷ് ഭിൻഡെ മുൻപും ഒട്ടേറെ ചട്ടലംഘനങ്ങള്‍ നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.എന്നാല്‍, ഒരു നടപടിയുമെടുത്തില്ല. ചട്ടം ലംഘിച്ച്‌ പരസ്യബോർഡുകള്‍ സ്ഥാപിച്ചതിന് 21 തവണ പിഴ ഈടാക്കിയിട്ടുണ്ടെന്നു പറഞ്ഞ് അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ബിഎംസി ശ്രമിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × one =