തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി ബാലമുരുകൻ (36) ആണ് രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂർ അതീവ സുരക്ഷ ജയിലില്‍ എത്തിക്കുമ്പോഴായിരുന്നു സംഭവം. ജയിലിൻ്റെ പരിസരത്ത് വച്ച് തമിഴ്നാട് പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. 2023 സെപ്തംബർ 24 മുതല്‍ വിയ്യൂർ അതീവ സുരക്ഷ ജയിലിലായിരുന്നു. മോഷ്ടാവിനെ പിടികൂടാൻ തിരച്ചില്‍ തുടങ്ങി.