പാസ് വ അസോസിയേഷൻ സംസ്ഥാന സമ്മേളനം നടന്നു.

ഫാർമസ്യൂട്ടിക്കൽ& സെയിൽസ് മാനേജർസ് വെൽഫയർ അസോസിയേഷൻ( പാസ്‌വ) മൂന്നാം സംസ്ഥാന സമ്മേളനം 2024 മെയ് 18, 19 തീയ്യതികളിലായി തിരുവനന്തപുരം നാഷണൽ ക്ലബ്ബ് മന്നം ഹാളിൽ നടത്തപ്പെട്ടു 18/05/24 ന് നടന്ന ചർച്ചാ സായാഹ്നത്തിൽ ആധുനിക ചികിത്സാ രംഗത്ത് വർദ്ധിച്ചു വരുന്ന ചിലവുകളും പരിഹാരങ്ങളും എന്ന വിഷയം കൈകാര്യം ചെയ്യ്ത് കൊണ്ട് പ്രശ്സത രായ Dr: വി.മോഹനൻ നായർ MD(IMA സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം), ഡോ:ജെ.ഇന്ദിര നായർ MS, ഡോക്ടർ P. K.ശ്രീകുമാർ(മുൻ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ), ഡോ: C. N.സ്നേഹലത(ചീഫ് ടെക്നിക്കൽ ഓഫീസർ,ACR Labs), ശ്രീ K. N.സാനു(തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.19/05/2024ന് നടന്ന സമ്മേളന ഉദ്ഘാന പരിപാടി കേരള നിയമസഭ അംഗം Ad. വി.കെ പ്രശാന്ത് നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽR. മുരുകൻ(PRS GROUP)ശ്രീ. A .V. കണ്ണൻ(AKDA ) ശ്രീ മാധവൻകുട്ടി(AKCDA)ശ്രീ. ഗിരീഷ്(സീനിയർ റിപ്പോർട്ടർ മലയാള മനോരമ) എന്നിവർ ആശംസ പ്രസംഗം നടത്തി . സംസ്ഥാന പ്രസിഡൻ്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ പ്രശാന്ത് R നായർ സ്റ്റേറ്റ് അഡ്വൈസർ സ്വാഗതവും ജില്ലാ സെക്രട്ടറി സുനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു . തുടർന്ന് HR കൺസ ൽറ്റൻറ് മനോജ് വർക്ക് ലൈഫ് ബാലസ് എന്ന വിഷയത്തിൽ സെമിനാർ നടത്തുകയും : തുടർന്ന് FMCG സെയിൽസ് മേഖലയിലെ മാറ്റങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പതമാക്കി ചർച്ചയും നടന്നു പ്രസ്തുത ചർച്ചയിൽ M. കൃഷ്ണൻ നായർ (സീനിയർ RSM FMCG)ശ്രീ ഖാജാ മുഹമ്മദ്(AKDA )ശ്രീ വിക്രമൻ(SWAK) എന്നിവർ സംസാച്ചു . തുടർന്ന് 2204 -2026 വർഷത്തെ സംഘടനാ ജില്ലാ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രഖ്യാപനവും നടന്നു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − five =