ലോക ഹൈപ്പർടെൻഷൻ ദിനത്തോടനുബന്ധിച്ച് പുര വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഹൈപ്പർടെൻഷനും ഹൃദയാരോഗ്യവും എന്ന വിഷയത്തിൽ ബോധവല്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വനിതാവേദി പ്രസിഡന്റ് ലേഖ രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. പുലയനാർക്കോട്ട നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഡോ ശബ്ന വിഷയാവതരണം നടത്തി. പുര രക്ഷാധികാരി എസ് വിശ്വംഭരൻ നായർ, പ്രസിഡന്റ് ജി രാധാകൃഷ്ണൻ, സെക്രട്ടറി വി എസ് അനിൽ പ്രസാദ്, വനിതാവേദി രക്ഷാധികാരി കെ സതിയമ്മ,സെക്രട്ടറി എസ് വി സുജ , ജോയിന്റ് സെക്രട്ടറി പി എസ് അശ്വതി എന്നിവർ സംസാരിച്ചു.