പാലക്കാട്: മണ്ണാര്‍ക്കാട് ചെത്തല്ലൂര്‍ ചാമപ്പറമ്പില്‍ കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരുക്ക്.ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായുള്ള ഭക്ഷണ സത്കാരത്തിനിടെയാണ് അപകടം. മുക്കണ്ണം സ്വദേശികളായ ശിവശങ്കരന്‍(56), ഭാര്യ സരോജിനി(50) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ ഉടന്‍ തന്നെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴയായതിനാല്‍ വീടിനുമുകളില്‍നിന്ന് ഒരാള്‍ പൊക്കമുള്ള പുതിയ മതിലിനപ്പറുത്തേക്ക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു. ഷീറ്റിലൂടെയുള്ള വെള്ളവും മതിലിന് താഴേക്കാണ് പതിച്ചിരുന്നത്. ഇതോടെ മണ്ണിടിയുകയും മതില്‍ വീട്ടുമുറ്റത്തേക്ക് പതിക്കുകയുമായിരുന്നു.
ശിവശങ്കരന്റെയും സരോജിനിയുടെയുംദേഹത്തേക്ക് കല്ലും മറ്റും തെറിച്ചുവീണാണ് പരുക്കേറ്റത്.