തിരുവനന്തപുരം: വീടിന്‍റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 നുണ്ടയ അപകടത്തില്‍ പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല (61) ആണ് മരിച്ചത്.പുതിയ വീട് പണിയുന്നതിനിടെ പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. മഴ കനത്തതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിര്‍ത്തിവച്ചു. മഴ ശക്തിപ്പെട്ടതോടെ കുതിര്‍ന്ന ഭാഗം ഇടിഞ്ഞു വീഴാൻ തുടങ്ങുകയും ഇത് അറിയാതെ വിറക് എടുക്കാൻ കയറുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ശ്രീകലയെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.