ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും ഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കൻ കേരളത്തിന് മുകളിലാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.