പത്താം ക്ലാസുകാരി കടലില്‍ ചാടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടുകാര്‍ ഫോണ്‍ നല്‍കാത്തതിലുള്ള വിഷമത്തിലാണ് ഇടവ വെണ്‍കുളം സ്വദേശി ശ്രേയ (14) കടലില്‍ ചാടിയതെന്നു സൂചന.ആണ്‍സുഹൃത്തിനൊപ്പമായിരുന്നു കുട്ടി കടലില്‍ ചാടിയത്. വെറ്റക്കട ബീച്ചിലെത്തിയാണ് ഇവര്‍ കടലില്‍ ചാടിയതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ മൃതദേഹം വൈകിട്ട് കാപ്പില്‍പൊഴി ഭാഗത്ത് നിന്ന് കണ്ടെത്തി. എന്നാല്‍ ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. പ്രതികൂലമായ കാലാവസ്ഥ വെല്ലുവിളിയാണ്.ആണ്‍ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അയിരൂര്‍ എം.ജി.എം. മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രേയ. സ്‌കൂള്‍ യൂണിഫോമിലെത്തിയ വിദ്യാര്‍ത്ഥി സുഹൃത്തിനൊപ്പം കടലില്‍ ചാടിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇവരാണ് വിവരം അയിരൂര്‍ പൊലീസിനെ അറിയിച്ചത്.