തിരുവനന്തപുരം :-മെയ് 17ന് ജയകേസരി ഓൺലൈൻ വളരെ യധികം പ്രാധാന്യം നൽകി പുറത്തു വിട്ട വാർത്തയിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചു. അൽത്തറ യക്ഷിയമ്മൻ ക്ഷേത്രത്തിനു സമീപംമാ നവീയം റോഡിൽ കയറുന്ന ഭാഗത്താണ് ദേവരാജൻ മാസ്റ്ററുടെ പ്രതിമ. അതിനു ചുറ്റും വലിയ കേബിൾ കൊണ്ടിട്ടു പ്രതിമയെ പുറത്തു കാണാത്ത വിധംമറച്ചു മാഷിനോടുള്ള അനാദരവു കാണിച്ചത് വളരെ യധികം പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചിരുന്നു. ഈ നടപടിയിൽ സർക്കാരിന് എതിരെ വളരെ യധികം വിമർശനം ഉയർന്നു. ഇതിനെ തുടർന്ന് പ്രതിമക്ക് ചുറ്റും ഇട്ടിരുന്ന മുഴുവൻ കേബിളുകളും ലോറിയിൽ കയറ്റി മാറ്റുകയാനുണ്ടായത്. സർക്കാർ സ്വീകരിച്ച നടപടിയിൽ “ബിഗ് സല്യൂട്ട് “.