മെഡിക്കല്‍ കോളേജില്‍വെച്ച്‌ യുവാവിന് ക്രൂരമായി മര്‍ദനമേറ്റു

മെഡിക്കല്‍ കോളേജില്‍വെച്ച്‌ യുവാവിന് ക്രൂരമായി മര്‍ദനമേറ്റു. വിളപ്പില്‍ശാല സ്വദേശി അനന്ദുവിനാണ് മര്‍ദനമേറ്റത്.സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണമാരംഭിച്ചു. ഉച്ചയോടെ ആയിരുന്നു ആക്രമണം. യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടില്‍ നിന്ന് പിണങ്ങി മാറി നില്‍ക്കുകയാണെന്ന് പൊലീസ് പറയുന്നു.
മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയും അവിടെ നിന്ന് തന്നെ ആഹാരം കഴിക്കുകയും താമസമാക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. മെഡിക്കല്‍ കോളേജ് പരിസരത്തുള്ളവരാണ് യുവാവിനെ മര്‍ദിച്ചതെന്നും പൊലീസ് പറയുന്നു. തടി അടക്കം ഉപയോഗിച്ചാണ് അനന്ദുവിനെ ക്രൂരമായി മര്‍ദിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 + two =