രണ്ടു വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർപഴുവില്‍ വെസ്റ്റ് ജവഹർ റോഡില്‍ സിജോ സീമ ദമ്പതികളുടെ മകൻ ജെർമിയ ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ജർമിയ വീട്ടുകാർ അറിയാതെ വീടിൻറെ ഗേറ്റ് തുറന്ന് മുന്നില്‍ വെള്ളം നിറഞ്ഞു കിടന്ന പാടത്തേക്ക് എത്തുകയായിരുന്നു. അതുവഴി ബൈക്കില്‍ വന്ന നാട്ടുകാരായ രണ്ട് യുവാക്കളാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.