തിരുവനന്തപുരം : എഫ് എഫ് എസ് ഐ പരിസ്ഥിതി ചലച്ചിത്രോത്സവം കേരളത്തിൽ ജൂൺ 5മുതൽ ഒരു മാസക്കാലം പരിസ്ഥിതി ബോധവത് ക്കരണം മാസമായി ആചരിക്കുന്നു. ഇതിന്റെ സംസ്ഥാന ഉദ്ഘാടനം ജൂൺ 5ന് തേക്കടിയിൽ നടക്കും. തുടർന്നു തേക്കടിയിലെ ബാംബൂ ഗ്രോവിൽ ജൂൺ 5,6,7തീയതികളിൽ ഗ്രീൻ പനോരമ എൻവിയോൻ മെന്റൽ ഫിലിം ഫെസ്റ്റിവൽ നടക്കും. ഇതിൽ 40ഓളം പരിസ്ഥിതി സിനിമകൾ പ്രദർശിപ്പിക്കും. ഫെസ്റ്റിവലിൽ നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും വ്യത്യസ്‌ത ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കും. എഫ് എഫ് എസ് ഐ വൈസ് പ്രസിഡന്റ് ഷാജി എൻ കരുൺ, മറ്റു പ്രതിനിധികൾ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.