ന്യൂഡല്‍ഹി: ആറു വയസ്സുകാരൻ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. ഡല്‍ഹി സ്വദേശിയായ അദ്വിക് കട്ടിയാല്‍ എന്ന ബാലനാണ് മരിച്ചത്.ഹാള്‍ ഗേറ്റ് ഏരിയയിലാണ് സംഭവം.
മനഃപൂർവമല്ലാത്ത നരഹത്യക്ക് ഹോട്ടല്‍ മാനേജ്മെന്‍റിനെതിരെ പൊലീസ് കേസെടുത്തു. ഹോട്ടല്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ എന്നും, കുട്ടി എങ്ങനെ നീന്തല്‍ക്കുളത്തിലെത്തിയെന്നും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.സുവർണ ക്ഷേത്രത്തില്‍ പ്രാർത്ഥിക്കാനെത്തിയതായിരുന്നു തങ്ങളെന്ന് കുട്ടിയുടെ മാതാവ് ശിവാലി കട്ടിയാല്‍ പറഞ്ഞു. ഹോട്ടലില്‍ ചെക്ക് ഇൻ ചെയ്തു വിശ്രമിക്കാൻ മുറിയിലേക്ക് പോയി. പിന്നീട് മകനെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് നീന്തല്‍കുളത്തിന് സമീപം മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.