കേരള ലാൻഡ് കമ്മിഷൻസ് ഏജന്റ്സ് യൂണിയന്റെ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ 6ന് വ്യാഴാഴ്ച സ്റ്റാച്യു വിന് സമീപംഉള്ള ട്രിവാൻഡറും ഹോട്ടലിൽ (പദ്മ കഫെ )യിൽ നടക്കും. രാവിലെ 10മണിക്ക് സംഘടനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനിൽകുമാറി ന്റെ ആദ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എൻ കെ ജ്യോതിഷ് കുമാർ നിർവഹിക്കുന്നു. മുഖ്യ പ്രഭാഷണം സംസ്ഥാന സെക്രട്ടറി ടി കെ ഉമ്മർ നടത്തും. അംഗങ്ങൾക്കുള്ള ഐ ഡി കാർഡിന്റെ വിതരണം സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫർ ഖാൻ നിർവഹിക്കുന്നു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസ്ഥാന ട്രഷറർ ബീരാൻ, എക്സി ക്യൂട്ടീവ് അംഗങ്ങൾ ആയ കുട്ടൻ, ഷാഫി, വിൻസെന്റ്, സനൽ കുമാർ, മോഹനകുമാരൻ നായർ തുടങ്ങിയവർ സംസാരിക്കും.