ചെന്നൈ: വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി നടനും മുൻ എംഎല്‍എയുമായ കരുണാസ് പിടിയില്‍. 40 വെടിയുണ്ടകളാണ് നടന്‍റെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ ചെന്നൈയില്‍ നിന്ന് തിരുച്ചിയിലേക്ക് പോകാനായി എത്തിയപ്പോഴായിരുന്നു സംഭവം. ബാഗ് സ്കാൻ പരിശോധനക്ക് വിധേയമാക്കുന്നതിനിടെ അലാറമടിച്ചതോടെ തുറന്ന് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തത്.
വളരെ പെട്ടന്നുള്ള യാത്രയായതിനാല്‍ ബാഗില്‍ തിരകള്‍ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇയാളുടെ വിശദീകരണം. തോക്ക് ഉപയോഗിക്കാൻ തനിക്ക് ലൈസൻസുള്ളതായി നടൻ വ്യക്തമാക്കി.