എയർ ഷോ നടത്തുന്നതിനിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

ലിസ്ബണ്‍: എയർ ഷോ നടത്തുന്നതിനിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് അപകടം നടന്നത്.എയർ ഷോയില്‍ ആറ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്‍ അപകടത്തിലായെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചത്. പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അധികൃതർ അറിയിച്ചു. ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചതായി പോർച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സ്പാനിഷ് പൗരനായ പൈലറ്റ് ആണ് മരിച്ചത്. രണ്ടാമത്തെ വിമാനത്തിന്‍റെ പൈലറ്റിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചു. ഉടനെ രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തെത്തി.ബെജ വിമാനത്താവളത്തിലെ ഷോ താല്‍ക്കാലികമായി നിർത്തിയതായി സംഘാടകർ അറിയിച്ചു.സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യം പുറത്തുവന്നു. ദൃശ്യത്തില്‍ ആറ് വിമാനങ്ങള്‍ പറന്നുയരുന്നത് കാണാം. അവയിലൊരു വിമാനം മറ്റൊന്നില്‍ ഇടിക്കുകയും താഴെ വീഴുകയുമായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × three =