ഇരിങ്ങാലക്കുട : എടക്കുളത്ത് പേരക്കുട്ടി മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പിച്ചു. എടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനെയാണ് (79) പേരക്കുട്ടി ശ്രീകുമാർ വെട്ടിപ്പരിക്കേല്‍പിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടിലെ വളർത്തു പൂച്ചയെ കാണാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് കാരണം.തലക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ വയോധികനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പൊലീസിന് കൈമാറുകയും ചെയ്തു.