ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാ ചരണം ജൂൺ 5ന് നടത്തും. പുളിമൂട് ജനറൽ പോസ്റ്റ് ഓഫീസിനു പിൻവശത്തുള്ള മാമ്പിള്ളി ലൈനിൽ എം 5ശ്രീ ശൈലം ഓഫീസ് പരിസരത്താണ് ചടങ്ങുകൾ സംഘടി പ്പിച്ചിട്ടുള്ളത്. രാവിലെ 9മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോക്ടർ. സുഭാഷ് ചന്ദ്ര ബോസ് പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഹിന്ദു ധർമ്മ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഗോപാൽജി, സെക്രട്ടറി എസ് പ്രദീപ്, ട്രഷറർ എ കെ എൻ അരുൺ, സുധകുമാർ, സരിൻ ശിവൻ, ആര്യനാട് സുഗതൻ, ജയശ്രീ ഗോപാലകൃഷ്ണൻ, ശരത് ചന്ദ്രൻനായർ, ബേബി, മഹേഷ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഒരുവർഷത്തെ കർമ്മ പരിപാടികൾക്കാണ് ഇതോടെ തുടക്കം കുറിക്കുന്നത്.