കല്‍പ്പറ്റ: വയനാട്ടില്‍ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മര്‍ദനം. സുല്‍ത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് പരിക്കേറ്റത്.മദനത്തില്‍ ഗുരതരമായി പരിക്കേറ്റ വിദ്യാർഥി ബത്തേരി ആശുപത്രിയില്‍ ചികിത്സയിലാണ്. സഹപാഠികള്‍ മർദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്ന് ആരോപണമുണ്ട്. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തിയെന്നാണ് ആരോപണം.