ന്യൂഡല്‍ഹി: അമിതവേഗതയില്‍ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് ഓട്ടോ റിക്ഷാ ഡ്രൈവർമാർക്ക് പരിക്ക്. ഡല്‍ഹിയിലാണ് സംഭവം.ഗോവിന്ദ്, അശോക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവിന്ദിനെ പിന്നീട് എല്‍എൻജെപി ആശുപത്രിയിലേക്കു മാറ്റി. പോലീസ് കസ്റ്റഡിയിലെടുത്ത കാർ ഡ്രൈവർ വീരേന്ദ്രയെ വൈദ്യപരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.