തിരുവനന്തപുരം: കഴക്കൂട്ടം ട്രഷറിയില്‍ നിന്നും വ്യാജ ചെക്കുപയോഗിച്ച് രണ്ടര ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും മറ്റാരോ മാറിയെടുത്തുവെന്ന് പരാതി.ശ്രീകാര്യം സ്വദേശിയായ മോഹനകുമാരിയാണ് പരാതിയുമായി രംഭത്തെത്തിയിരിക്കുന്നത്. കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്.മോഹനകുമാരിയുടെ ഭർത്താവിന്‍റെ പെൻഷനാണ് ട്രഷറിയിലേക്കെത്തുന്നത്. മകളോടൊപ്പം വർഷങ്ങളായി വിദേശത്തായിരുന്നു മോഹനകുമാരി. എല്ലാ മാസവും പെൻഷൻ തുക പിൻവലിക്കാറില്ല.നാട്ടിലെത്തിയ ശേഷം ട്രഷറിയില്‍ നിന്നും സ്റ്റേറ്റ്മെന്‍റ് പരിശോധിച്ചപ്പോഴാണ് ഈ മാസം മൂന്ന്, നാല് ദിവസങ്ങളിലായി രണ്ടു ലക്ഷത്തി അമ്ബതിനായിരം രൂപ പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്. മോഹനകുമാരിയുടെ കൈവശമുള്ള ചെക്കുകളല്ല ഇവിടെ നല്‍കിയിരിക്കുന്നത്.ഒപ്പും വ്യാജമാണ്. ഈ ചെക്കുകള്‍ നല്‍കിയിരിക്കുന്ന ഉദ്യോഗസ്ഥനാകട്ടെ വിരമിക്കുകയും ചെയ്തു.