ലണ്ടന്‍: മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ളോസ് ചിലിമ അടക്കം 10 പേര് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. 51 വയസ്സായിരുന്നു.മലാവി പ്രസിഡന്റ് ലസാറസ് ചക്വേരെയാണ് ടെലിവിഷന്‍ സന്ദേശത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. സോളോസിന്റെ ഭാര്യ മേരി, യുണൈറ്റഡ് ട്രാന്സ്ഫോര്മേഷന് മൂവ്മെന്റ് നേതാക്കള്‍ എന്നിവരുമുണ്ട്.
മലാവി മുന്‍ മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്കാരത്തിനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മസുസിവിവെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ലിലോങ്വേയിലേക്ക് തിരിച്ചു വിട്ടിരുന്നു.അതിനു ശേഷം വിമാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.