മുംബൈ : ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം കിടന്നെന്ന് പരാതി. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം.26കാരനായ ഡോ. ഒർലേം ബ്രാൻഡൻ സെറാവോയ്ക്കാണ് ദുരനുഭവം.ഐസ്ക്രീം ബ്രാൻഡായ യമ്മോയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിരലിന്റേതെന്ന് സംശയിക്കുന്ന മാംസഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
സെറാവോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വിരലിന്റെ ഭാഗം കാണാം. ഇയാളുടെ സഹോദരിയാണ് മൂന്ന് ബട്ടർസ്കോച്ച് ഐസ്‌ക്രീമുകള്‍ വാങ്ങിയത്. കഴിക്കുന്നതിനിടെ നാവില്‍ എന്തോ തട്ടിയതായി തോന്നി. നട്ട്സ് ആയിരിക്കുമെന്നാണ് കരുതിയത്. എന്താണെന്നറിയാൻ എടുത്തു പരിശോധിപ്പോള്‍, നഖമുള്‍പ്പെടെവിരലിന്റെ ആഗ്രം.
തള്ളവിരലിനോടാണ് സാമ്യം. ഉടനെ കമ്പനിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ വിവരം അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.