ചെന്നൈ: തമിഴ്നാട്ടില്‍ പോത്തിന്‍റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. ചെന്നൈയിലെ തിരുവൊട്ടിയൂരിലാണ് സംഭവം നടന്നത്.റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയെ പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇവരെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു.
യുവതിയെ രക്ഷിക്കാനെത്തിയവരെയും പോത്ത് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് റോഡില്‍ പാർക്ക് ചെയ്തിരുന്ന ഏതാനും ഇരുചക്ര വാഹനങ്ങളും സൈക്കിളുകളും പോത്ത് ഇടിച്ചു തെറിപ്പിച്ചുഏറെ പണിപ്പെട്ടാണ് പോത്തിനെ പിടികൂടാൻ സാധിച്ചത്.