ഡല്‍ഹി: ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ താഴ്വരയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം.ശ്വേത സുര്‍വാസെ(23) ആണ് മരിച്ചത്.മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ഒരു മലയുടെ അരികിലൂടെ കാര്‍ ഓടിച്ചിരുന്ന 23 കാരിയായ യുവതി ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ അമര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കാര്‍ താഴ്വരയിലേക്ക് മറിയുകയായിരുന്നു. മരിച്ചത് ശ്വേത സുര്‍വാസെ ആണെന്ന് തിരിച്ചറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.