ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങൾ നിർമിച്ചു നൽകാൻ ഡിഫെറന്റ് ആർട്ട് സെന്ററിന്റെ മാജിക് ഹോംസ് സംരംഭം
തുടക്കം കുറിച്ചു. ഓരോ ജില്ലയിലും ഒരു വീട് എന്ന തോതിൽ 14ഭിന്ന ശേഷി സൗഹൃദ മാതൃക ഭവനങ്ങൾ നിർമിക്കാൻ ആണ് ശ്രമം. കാഴ്ച്ച വൈകല്യം ഉള്ളവർക്ക് അവർക്കു ഉതകുന്ന രീതിയിലും, മറ്റു ശരീരിക പരിമിതി ഉള്ളവർക്ക് അതിനു യോജിച്ച രീതിയിലും ആണ് ഭവ ന ങ്ങൾ നിർമ്മിക്കുന്നത്. ഡി ഐ സി രക്ഷാ ധി കാരിയും ചല ചിത്ര സംവിധായകനും ആയ പദ്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാ ട്, മറ്റു പ്രമുഖർ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.