തിരുവനന്തപുരം : സാധാരണക്കാരന്‍റെ കുടുംബബജറ്റ് തകിടം മറിച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പല ഇനങ്ങള്‍ക്കും പത്തു മുതല്‍ 40 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്.വിലക്കയറ്റത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബീന്‍സും തക്കാളിയുമാണ്. ബീന്‍സിന് കിലോയ്ക്ക് 160 രൂപയാണ് കൊച്ചിയിലെ വില. കഴിഞ്ഞയാഴ്ച 90 രൂപയായിരുന്നു. കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന തക്കാളിക്ക് 100 രൂപയായി.
കോലാര്‍, മൈസൂരു, ഹൊസൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും എറണാകുളം മാര്‍ക്കറ്റിലേക്ക് തക്കാളിയെത്തുന്നത്. ഇവിടങ്ങളില്‍നിന്നുള്ള തക്കാളിവരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം.