തിരുവനന്തപുരം : യോഗ ചെയ്യുന്നതിൽ കൂടി നമുക്ക് ലഭിക്കുന്നത് അദ്വൈതാനന്ത അനുഭൂതി ആണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. യോഗാ സനത്തിലൂടെ നമ്മൾഊർജം സംഭരിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ചേമ്പർ ഓഫ് കോമേഴ്‌സ് ഹാളിൽ പാതഞ്ജല ഗുരുകുലം യോഗാ ചാര്യ സൗ ഹൃദവേദി യുടെ ആഭി മുഖ്യത്തിൽ യോഗാ ദർശൻ -2024ന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന മുഖ്യ പ്രഭാഷണം നടത്തവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യോഗ ഒരു അനുഷ്ടാ നം ആണ്. യോഗഭ്യാസം ഒരു വ്യായാമം അല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യോഗ മനസ്സ്, ബുദ്ധി, ശരീരം എന്നിവയും ആയി ബന്ധപ്പെട്ടു കിട്ടുന്ന പ്രക്രിയ ആണ്.നല്ല വ്യക്തിത്വത്തിനു യോഗ ഉപകരിക്കും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആത്മ സുഖം എന്നതാണ് ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ആയുള്ളത്. ഇന്ദ്രിയങ്ങളിൽ നിന്നും വരുന്നതാണ് ആനന്ദം എന്നും കുമ്മനം ഓർമിപ്പിച്ചു. അവിടെയാണ് യോഗയുടെ പ്രാധാന്യം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്ടർ പൂജപ്പുര കൃഷ്ണൻ നായരുടെ ആദ്യക്ഷതയിൽ ചേർന്നയോഗത്തിന്റെ ഉദ്ഘാടനം എസ് എൻ രഘു ചന്ദ്രൻ നായർ, കുമ്മനം രാജശേഖരൻതുടങ്ങിയ പ്രമുഖർ ചേർന്നു ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ജനറൽ കൺവീനർ വി. ജയശങ്കർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ യോഗാ ഗുരു മലയിൻകീഴ് ശിശി രനെ ആദരിച്ചു. വൈസ് ചെയർമാൻ പി കെ ബാലചന്ദ്രൻ കുഞ്ഞി ചട ങ്ങിനു കൃതജ്ഞത ആശംസിച്ചു. തുടർന്നു യോഗാ ചാ ര്യൻ മഹേഷ് ചന്ദർ, മലയിൻകീഴ് ശി ശിരൻ, ഭാഗവതയജ്ഞാചര്യൻ ഡോക്ടർ പൂജപ്പുര കൃഷ്ണൻ നായർ, സി ആർ രാധാ കൃഷ്ണൻ നായർ തുടങ്ങിയവർ യോഗയെ കുറിച്ചുള്ള വിവിധ ക്ലാസുകൾ എടുത്തു.