ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെടിവയ്പുണ്ടായി. വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ഷാലിമാർ ബാഗ് മേഖലയില്‍ ആണ് സംഭവമുണ്ടായത്.വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു വെടിവയ്പ്പ്. അപകടത്തില്‍ 14 വയസുകാരി ഉള്‍പ്പെടെ നാലുപേർക്ക് ആണ് പരിക്കേറ്റത്. വെടിവയ്പ്പ് നടത്തിയത് മോട്ടോർ സൈക്കിളില്‍ എത്തിയ ആക്രമിയാണ്. ബാബു ജഗ്ജീവൻ റാം ഹോസ്പിറ്റലില്‍ പരിക്കേറ്റ എല്ലാവരെയും പ്രവേശിപ്പിച്ചു. തുടർന്ന് മൂന്നു പേരെ എല്‍ എൻ ജെ പി ആശുപത്രിയിലേക്ക് മാറ്റുകയുമുണ്ടായി.