കൊച്ചി : എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു. ജൂണില്‍ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.എലിപ്പനി, ഡങ്കിപ്പനി എന്നിവ ബാധിച്ചവരുടെ എണ്ണവും കൂടുതലാണ്. ദിവസേന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു.മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതലാണ് ഇത്തവണ കൊച്ചിയില്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ 9550 പേരാണ് ചികിത്സ തേടിയെത്തിയത്.മഴക്കാലജന്യ രോഗമാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദിവസവും 500 ലധികം പേരാണ് ഇപ്പോള്‍ ചികിത്സ തേടുന്നത്. മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്.