സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു.

കാഞ്ഞിരപ്പള്ളി: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. പെരുവന്താനം കുളത്തുങ്കല്‍ ഷാജിയുടെ മകന്‍ അമല്‍ ഷാജി (21) ആണ് മരണമടഞ്ഞത്.അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ കെമിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ് അമല്‍. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി – എരുമേലി റോഡില്‍ ഒന്നാം മൈലിനു സമീപം കോളജിലേക്ക് പോകുന്ന വഴി എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലാം സെമസ്റ്ററിന്‍റെ അവസാന പരീക്ഷയെഴുതാന്‍ കോളജിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen + 10 =