ന്യൂഡല്‍ഹി: 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തിങ്കളാഴ്ച തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ എന്നിവരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അക്ഷരമാലാ ക്രമത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.പ്രോടെം സ്പീക്കർ നിയമനത്തിലുള്ള പ്രതിഷേധത്തോടെയാണ് പ്രതിപക്ഷം ആദ്യനാളില്‍ സഭയിലെത്തുന്നത്. സത്യപ്രതിജ്ഞക്കും സ്പീക്കർ തെരഞ്ഞെടുപ്പിനുമായി മൂന്നു ദിവസമാണ് ലോക്സഭ നീക്കിവെച്ചിരിക്കുന്നത്. പ്രഥമ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മന്ദിരത്തിന്റെ ‘ഹൻസ് ദ്വാറി’ന് മുന്നില്‍ മാധ്യമപ്രവർത്തകരെ കാണും.