നോയിഡ: ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂറില്‍ നിർമ്മാണത്തിലിരിന്ന മതില്‍ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ പെയ്ത കനത്ത മഴയെ തുടർന്ന് ഭിത്തിയുടെ അടിത്തറ ദുർബലമാകുകയും വൈകുന്നേരത്തോടെ ഇടിഞ്ഞുവീഴുകയും ചെയ്തതായാണ് പ്രാഥമിക നിഗമനം.
സഗീർ എന്ന വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. കൂട്ടുകുടുംബമായി താമസിക്കുകയാണ് ഇവർ. കുടുംബത്തിലെ എട്ട് കുട്ടികള്‍ മതിലിന് സമീപം നിന്ന് കളിക്കുകയായിരുന്നു. മതിലിടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.