തിരൂരില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍. പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) അറസ്റ്റിലായത്. തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചു പവന്റെ തിരുവാഭരണമാണ് കവര്‍ന്നത്.
മുക്കുപണ്ടം കൊണ്ട് നിര്‍മ്മിച്ച വ്യാജ തിരുവാഭരണം ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഷണം. കഴിഞ്ഞവര്‍ഷം ജോലിക്ക് വന്ന ഇയാള്‍ ആഭരണം കൈക്കലാക്കി അതേ മാതൃകയില്‍ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രോത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരുവാഭരണം വിറ്റതായി പ്രതി മൊഴി നല്‍കി.