തിരുവനന്തപുരം :- വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സംഭാവനകൾ നൽകിയ മാനാ റുൽ ഹു ദാ ട്രസ്റ്റിന്റെ കീഴിൽ 2013-14വർഷത്തിൽ എ സി ഇ കോളേജ് ഓഫ് എൻജിനിയറിങ്ങിന് എ ഗ്രേഡ് നാക്ക് അ ക്രി ഡിറ്റേഷൻ ലഭിച്ചു. എൻജിനിയറിങ്ങിന്റെ പ്രവർത്തന മികവിന് ഒരു പൊൻ തൂവലായി മെ കാട്രോണിക്സ് എന്ന കോഴ്സ് ഈ അക്കാദമി വർഷം ആരംഭിക്കും. ഈ കോഴ്സിന് അംഗീകാരം ലഭിച്ചതോടെ കോളേജിന്റെ അക്കാദമിക് സ്‌പെക്ട്രം കൂടുതൽ വിപുലീകരിക്കാൻ സാധിച്ചു. ഇതിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുകയും ആകെ സീറ്റുകളുടെ എണ്ണം 450ആയി വർധിപ്പിക്കുകയും ചെയ്തെന്നു കോളേജ് അധികൃതർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ സാമൂഹിക പുരോഗതി നേടാൻ കഴിയൂ എന്ന ആപ്ത വാക്യം മുഖ മുദ്ര ആക്കി സാമൂഹിക പുരോഗതിക്കു ഏറെ സംഭാവനകൾ ചെയ്യുന്നതിനും കൂടുതൽ പ്രാധാന്യം നൽകുന്ന താണെന്നു അധികൃതർ കൂട്ടിച്ചേർത്തു.