തൃശൂർ: ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തു നില്‍ക്കുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട അമ്മയെയും മകളെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേറൂര്‍ പേരോത്ത് അരുണിന്‍റെ ഭാര്യ നീരജയ്ക്കും കുഞ്ഞിനുമാണു പരിക്കേറ്റത്. കുഞ്ഞിന്‍റെ കാലിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. കാട്ടുപന്നിയുടെ ഇടിയേറ്റ് അമ്മയും കുഞ്ഞും താഴെ വീണു. അമ്മയുടെ നിലവിളി കേട്ട് ഓടിവന്നവർ ബഹളംവച്ചപ്പോള്‍ കാട്ടുപന്നി ഓടിപ്പോയി. അമ്മയുടെ പരിക്ക് നിസാരമാണ്.