കെൽട്രോൺ സ്ഥാപക ചെയർമാനായിരുന്ന പത്മഭൂഷൻ കെ പി പി നമ്പ്യാരുടെ ഒമ്പതാം ചരമ വാർഷിക ദിന അനുസ്മരണ കൂട്ടായ്മ തിരുവനന്തപുരംസെക്രട്ടറിയേറ്റിന് സമീപമുള്ള പത്മ കഫെ ഹാളിൽ നടന്നു
കെൽട്രോണിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ കെൽട്രോണൊരുമ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ കെൽട്രോൺ ചെയർമാൻ ശ്രീ നാരായണമൂർത്തി മുഖ്യപ്രഭാഷണം നടത്തി. കെൽട്രോൺ കരകുളം യൂണിറ്റ് മേധാവി ശ്രീ രാജേഷ്,
കെപിപി നമ്പ്യാരുമൊത്ത്പ്രവർത്തിച്ചിരുന്ന പി ജി. മുരളീധരൻ, സി. കേരളവർമ്മ, കെ. രാമചന്ദ്രൻ, എൽ. ഓമനക്കുട്ടിയമ്മ, അശോക് ശർമ, ജി. ശാംബശിവൻ. എം എ അസീസ്, എംവി.ഗിരീശൻ ടെക്നോപാർക് മുൻ CEO എൻ രാധാകൃഷ്ണൻ എന്നിവരും സംസാരിച്ചു .
ഡി മോഹനൻ സ്വാഗതവും കെ അജിത്ത് കുമാർ കൃതജ്ഞതയും പ്രകാശിപ്പിച്ചു..
മൂന്നാമത് കെ പി പി നമ്പ്യാർ ലീഡർഷിപ്പ് 2024 അവാർഡിനായുള്ള അപേക്ഷ ക്ഷണിക്കാനും അവാർഡ്ദാനം 2024 ഒക്ടോബർ 12 ന് നിർവ്വഹിക്കുമെന്നും അനുസ്മരണ കൂട്ടായ്മയിൽ ഭാരവാഹികൾ അറിയിച്ചു