കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്ത് വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു. ഉപ്പുകണ്ടത്തിന് സമീപം കുട്ടംകുളത്തെ കൃഷിയിടത്തിലാണ് കാട്ടുകൊമ്പന്‍റെ ജഡം കണ്ടെത്തിയത്.കൃഷിയിടത്തിന് മുകളിലൂടെ കടന്നുപോകുന്ന 220 കെ.വി. വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് ആന ചെരിയാൻ കാരണം.
ആന കുത്തിമറിച്ചിട്ട പന ലൈനിലേക്ക് വീഴുകയും അതുവഴി വൈദ്യുതി പ്രവഹിക്കുകയുമായിരുന്നു. പതിനഞ്ച് വയസിന് മുകളിലുള്ള കൊമ്പനാണ് ചെരിഞ്ഞത്. ഇന്നലെ രാവിലെ കൃഷിയിടത്തിലെത്തിയവരാണ് ആനയുടെ ജഡം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍റെ പരിധിയില്‍ വരുന്ന പ്രദേശമാണിത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.