നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ജീവനക്കാരൻ വഴി കടത്താൻ ശ്രമിച്ച 90 ലക്ഷത്തിലധികം രൂപ വിലവരുന്ന 1,349 ഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ജീവനക്കാരൻ കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിൻ ബോണിയെയും അബുദാബിയില്‍നിന്നു കൊച്ചിയിലെത്തിയ യാത്രക്കാരൻ ബാലുവിനെയും ഡിആർഐ അറസ്റ്റ് ചെയ്തുഎയർ ഇന്ത്യ എക്സ്പ്രസില്‍ ബാലു എത്തിച്ച സ്വർണമിശ്രിതം എമിഗ്രേഷൻ ഏരിയയിലെ ശൗചാലയത്തില്‍ വച്ച് ലിബിൻ ബോണിക്ക് കൈമാറുമ്പോഴാണ് ഇവർ പിടിയിലായത്.