തിരുവനന്തപുരം: ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് ലളിതവും അനായാസവുമാക്കാന്‍ മൈ ഐടി റിട്ടേണ്‍ മൊബൈല്‍ അപ്ലിക്കേഷന്‍ എത്തി. പേപ്പര്‍ രേഖകള്‍ അപ്ലോഡ് ചെയ്യാതെ, സ്മാര്‍ട്‌ഫോണിലൂടെ നേരിട്ട് എവിടെ നിന്നും അനായാസം ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സൗകര്യമുള്ള ആദ്യ മൊബൈല്‍ ആപ്പാണിത്. മൈ ഐടി റിട്ടേണ്‍ ഡോട്ട് കോം എന്ന നൂതന നികുതി സേവന പോര്‍ട്ടല്‍ അവതരിപ്പിച്ച സ്‌കോറിഡോവ് ആണ് മൈ ഐടി റിട്ടേണ്‍ മൊബൈല്‍ ആപ്പും അവതരിപ്പിച്ചത്. ഈ ആപ്പ് ഐടി റിട്ടേണ്‍ ഫയലിംഗ് പ്രക്രിയ കാര്യക്ഷമവും ലളിതവുമാക്കുന്നു. മാത്രമല്ല, വേഗത്തില്‍ ഫയലിംഗ് പൂര്‍ത്തിയാക്കാനും കഴിയും.