‘ടൈംസ് ഓഫ് കേരള’ പോർട്ടൽ ഓഫീസ് കൈയേറ്റം പ്രതിഷേധാർഹം. കെ.ജെ.യു.

തിരുവനന്തപുരം: ടൈംസ് ഓഫ് കേരള ഓൺലയൻ പോർട്ടൽ ഓഫീസ് കൈയേറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള ജേണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരം മേലെ തമ്പാനൂരിലെ എസ്.എസ് കോവിൽ റോഡിൽ കെ.ജെ.യു ജില്ലാ പ്രസിഡൻറ് കൂടിയായ രജിത പി.ആർ നടത്തിവന്നിരുന്ന ടൈംസ് ഓഫ് കേരള ഓഫീസ് ആണ് മിനർവ്വ പ്രസ് ബിൽഡിംഗ് ഓണർ സുനിൽ എസ് ബലാൽക്കാരമായി കൈയേറിയിരിക്കുന്നത്. പൂട്ട് തല്ലി തകർത്തും ഉപകരണങ്ങൾ വാരി മാറ്റിയും കയ്യേറിയ നടപടി അങ്ങേയറ്റം പ്രതിഷേധകരമാണ്. ഇതിനെതിരെ രജിത പി.ആർ തമ്പാനൂർ പോലീസിൽ പരാതിപ്പെട്ടു. ഇക്കഴിഞ്ഞ ജൂൺ 14 ന് നടന്ന കയേറ്റം ഒത്തു തീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ജൂലൈ 3 നാണ് പരാതി നൽകിയത്. ജൂലൈ 5 ന് 732/24ാം നമ്പറായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസ് ഇന്നുവര മഹസർ തയ്യാറാക്കാൻ പോലും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല.
ഏകദേശം 15 ലക്ഷത്തോളം രൂപയുടെ ഓഫീസ് എക്വിപ്മെന്റ്സ് നഗര മധ്യത്തിൽ നിന്നും അപ്രത്യക്ഷമാക്കിയ പ്രതിക്ക് ഉന്നതങ്ങളിൽ സ്വാധീനമുണ്ട്. അതിന്റെ ബലത്തിൽ പോലീസിനെ സ്വാധീനിച്ച് വാതിയെ പ്രതിയാക്കാനും ഇയാൾ ശ്രമിക്കുന്നതായാണ് വനിത സംരഭക കൂടിയായ രജിത.പി ആർ പറയുന്നത്.

ബിൽഡിംഗിന്റെ വാടക കുടിശ്ശികയോ എഗ്രിമെന്റ് കാലാവധിയോ കഴിയുന്നതിന് മുമ്പ് നടത്തിയ കൈയേറ്റം സാധൂകരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഈ സംഭവത്തിൽ പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ടൈംസ് ഓഫ് കേരള പോർട്ടൽ ഓഫീസ് തുടർന്ന് പ്രവർത്തിപ്പിക്കാൻ അവസരം ഒരുക്കണമെന്നും കെ.ജെ.യു ആവശ്യപ്പെട്ടു. ഇതിനായി കെ ജെ യു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പ് മന്ത്രിയ്ക്കും പരാതി നൽകും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 2 =