മാന്നാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂര്‍ മാടമ്ബില്‍ കൊച്ചുവീട്ടില്‍ കിഴക്കേതില്‍ പൃഥ്വിരാജ് (22) ആണ് മരിച്ചത്.
ചെന്നിത്തല വാഴക്കുട്ടം കടവിലൂടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് കയറുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്.