തിരുവനന്തപുരം :- ടി. എ മജീദ് സ്മാരക ട്രസ്റ്റ് പുരസ്‌കാത്തിനു റവന്യൂ ഭവന നിർമ്മാണ മന്ത്രി കെ. രാജൻ അർഹനായി. 44-മത് പുരസ്‌ക്കാര സമർപ്പണ ചടങ്ങ് 20ന് വൈകുന്നേരം 4 മണിക്ക് വർക്കല പുത്തൻ ചന്ത കിംഗ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനിക്കും. പതിനായിരത്തി ഒന്ന് രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ട്രസ്റ്റ് ചെയർമാൻ മാങ്കോട് രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അവാർഡ് മന്ത്രിക്ക് സമർപ്പിക്കും. യോഗത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈ മന്ത്രി അഡ്വ. ജി.ആർ. അനിൽ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ട്രസ്റ്റ് ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.