തിരുവനന്തപുരം :- ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും ഭക്ത ജനങ്ങൾക്ക് പണം അടച്ചു വാങ്ങുന്ന കളഭം പ്രസാദം നെറ്റിയിൽ തൊടു കുറിക്കു പോലും പറ്റാത്തതെന്നുള്ള ആക്ഷേപം ഭക്ത ജനങ്ങളിൽ നിന്നും ഉയരുന്നു. 250രൂപ യാണ് ഇത് പോലുള്ള ഒരു ചെറിയ പെട്ടിയിൽ നൽകുന്നത്. പണം കൊടുത്താൽ രസീത് പോലും നൽകാതെ നൽകുന്ന ഇത്തരം കളഭം തുറക്കുമ്പോൾ ആണ് തങ്ങൾക്കു പറ്റിയ അക്കിടി ഏവർക്കും മനസിലാകുന്നത്. കൈയിൽ തൊട്ടാൽ വെള്ളം പോലെ ഒഴുകി പോകുന്ന കളഭം ആണ് ഇതിലൂടെ നൽകുന്നത്. അതിലെ ജലാംശം കൂടുതൽ അകയാൽ നെറ്റിയിൽ കളഭം തൊടുകുറി ആയി ഇടാൻ പോലും കഴിയാതെ ഉള്ള സ്ഥിതി ആണ്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പേരിൽ നൽകുന്ന ഇത്തരം പ്രസാദങ്ങൾ അവയുടെ പവിത്രതയും, ഗുണനിലവാരവും നോക്കി നൽകണം എന്നാണ് ഭക്ത ജനങ്ങളുടെ ഇടയിൽ നിന്നും ആവശ്യം ആയി ഉയർന്നിരിക്കുന്നത്.